Global Institute Of Excellence

NET SET & K-TET Coaching Center

Global Institute Of Excellence

NET SET & K-TET Coaching Center

      

മനുഷ്യ പുരോഗതിയുടെ അടിസ്ഥാനം വിജ്ഞാനവും അതിന്റെ പ്രയോഗവുമാണ്. ജ്ഞാനോൽപാദനത്തിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സമൂഹത്തിന്റെ ആദരവും അംഗീകാരവും ലഭിക്കുന്ന ഏറ്റവും മികച്ച തൊഴിൽ മേഖലയാണ് അധ്യാപനരംഗം. ആകർഷണീയമായ സേവനവേതന വ്യവസ്ഥകൾ ഈ മേഖലയുടെ പ്രത്യേകതയാണ്. മികച്ച അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി NET, SET, K-TET, C-TET തുടങ്ങിയ യോഗ്യതാ പരീക്ഷകൾ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ചിട്ടയായ പരിശീലനവും കഠിനാധ്വാനവും ഉണ്ടെങ്കിൽ മാത്രമേ ഈ പരീക്ഷകളിൽ വിജയിക്കാനാവൂ. കഴിഞ്ഞ 5 വർഷമായി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് ഈ രംഗത്ത് തിളക്കമാർന്ന വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളെ ഇത്തരം മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് പ്രതിജ്ഞാബദ്ധമാണ്. നാളിത് വരെ നിങ്ങൾ നൽകിയ എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,

ഡയറക്ടർ

എന്താണ് കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K - TET) ?

സ്കൂൾ തലത്തിലുള്ള അദ്ധ്യാപകർക്ക് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതാ പരീക്ഷയാണ് K-TET. 2012 ൽ ആണ് ഈ യോഗ്യതാ പരീക്ഷ നിലവിൽ വന്നത്. നിലവിലെ ഉത്തരവ് അനുസരിച്ച് ഇനി സർക്കാർ/ എയ്ഡഡ് മേഖലയിലെ സ്കൂൾ അദ്ധ്യാപക അപേക്ഷകർ K- TET യോഗ്യത നേടിയിരിക്കണം. നിലവിൽ, ഉത്തരവിന് ശേഷം സർവീസിൽ പ്രവേശിച്ചിരിക്കുന്നവർക്ക് 2018 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

    

എന്ത് കൊണ്ട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ്?

 

  • വിവിധ ജില്ലകളിലായി സെന്ററുകൾ
  • ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പരിചയ സമ്പന്നരുമായ അധ്യാപകർ
  • മികച്ച പഠനാന്തരീക്ഷം
  • ക്ലാസ് ടെസ്റ്റുകൾ ( 0MR) മോഡൽ പരീക്ഷകൾ
  • റിവിഷൻ ക്ലാസുകൾ
  • സിലബസ് അടിസ്ഥാനമാക്കി കൃത്യമായ ടൈം ടേബിൾ വെബ് സൈറ്റിലൂടെ മുൻകൂട്ടി നൽകുന്നു.
  • കൃത്യമായ ഹാജർ സംവിധാനം
  • പ്രോഗ്രസ് കാർഡ് സംവിധാനത്തിലൂടെ പഠന പുരോഗതി വിലയിരുത്തുന്നു.
  • കാറ്റഗറി III എഴുതുന്നവർക്ക് ഇംഗ്ലീഷിൽ സൈക്കോളജിയും, അതത് വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ പ്രത്യേക ക്ലാസുകളും കൊടുക്കുന്നു.
  • N. W. ( തയ്യൽ ), സംസ്കൃതം, ഹിന്ദി തുടങ്ങി കാറ്റഗറി IV ലെ വിഷയങ്ങൾക്ക് പ്രത്യേക ബാച്ചുകൾ.

ഞങ്ങളുടെ മറ്റ് കോഴ്സുകൾ

 

HSST എല്ലാ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം

PSC കണക്ക്, ഇംഗ്ലീഷ്, മലയാളം, പൊതുവിജ്ഞാനം എന്നിവയ്ക്ക് പ്രത്യേക ക്ലാസുകൾ